2014, ഒക്‌ടോബർ 21, ചൊവ്വാഴ്ച

നേരിന്റെ ദുഖം - കഥ - ഒന്നാം ഭാഗം

ചെറുകഥ
കഥ - ഒന്നാം ഭാഗം
                                               നേരിന്റെ ദുഖം
ഞങ്ങൾക്കെന്നും ആ വീടിനെകുറിച്ച് സംസാരിക്കാനെ സമയമുണ്ടായിരുന്നുള്ളൂ ....
എത്രയോ വര്ഷമായി ആൾപാര്പ്പമില്ലാതെ കിടക്കുന്നു ..
അവിടെയാണെങ്കിലൊ ഒരാളുയരത്തിൽ പുല്ലും ചെടിയും വളര്ന്നിരിക്കയാണ് ..
പാതയിൽനിന്നും ഏകദേശം പത്തടിയോളം ഉയരത്തിലാണീവീട് ..
എനിക്കോർമ്മവെച്ച കാലം മുതലേ ആ വീട് അടഞ്ഞു തന്നെ കിടന്നിരുന്നു..
തീര്ച്ചയായും അതൊരു മനയായിരുന്നിരിക്കണം.
മേല്പ്പുരയുടെ ഓടെല്ലാം പട്ടിക ദ്രവിച്ചുപോയിട്ടും മറ്റുമായി താഴേക്കമര്ന്നിരിക്കയാണ് .
പാണൻ അറുമുഖൻ, ആ വീടിന്റെ മുറ്റത്തെ പടര്ന്നു പന്തലിച്ചുനില്ക്കുന്ന ചെടികൾക്കിടയിലൂടെ എന്തോ തിരഞ്ഞു
നടക്കുന്നത് ഞാനും കൂട്ടുക്കാരും പലപ്പോഴും കണ്ടിട്ടുണ്ട് .
ഒരു ഓണത്തിനാണ് ....
ഞാനും പ്രവീണും കൂടി മാങ്ങ പറിക്കാൻവേണ്ടി മതില ചാടികയറി മനപ്പറമ്പിലേക്ക് കടക്കാനോരുങ്ങിയത് .
പെട്ടെന്നാണ് പുല്ലുകൾക്കിടയിൽ കിടന്നിരുന്ന ഒരുഗ്രൻ മൂർഖൻ പാമ്പിനെ കണ്ടത്.
പിന്നീട് ആ മനപ്പറമ്പിലേക്ക് കടന്നിട്ടില്ല ..
നവംബർ മാസത്തിലെ ഒരു ദിവസം ,
ഞാൻ സ്കൂളിൽ നിന്നും വന്നു യുനിഫോറം മാറ്റികൊണ്ടിരുന്നപ്പോൾ മനുകുട്ടൻ ഓടി വന്നിട്ട് പറഞ്ഞു.
ആറാം ക്ലാസ്സിൽ പഠിക്കുന്ന മനുക്കുട്ടൻ എന്റെ ഏക സഹോദരനാണ് .
" പഴേ മനവീട്ടില് തമസക്കാരു വരുന്നുത്രേ....ചേട്ടായി അറിഞ്ഞില്ലേ .....? "
" ആരാ മനുക്കുട്ടനോട് പറഞ്ഞെ .."
" അത് ചേട്ടായിക്ക് ന്റ വക ഒരു ഗുട്ടന്സ് ട്ടോ " 
അതും പറഞ്ഞവൻ അടുക്കളയിലെക്കോടി .
പച്ചക്കറികൾ അരിഞ്ഞുകൊണ്ടിരുന്ന അമ്മയോട് ആരാഞ്ഞു ...
" അത് ഇന്റ ഓഫീസിൽ ഉള്ളൊരു കുട്ട്യാ ....അവരങ്ങ് തെക്കുള്ളോരാ ...മോന് നാളെ ക്ലാസ്സുണ്ടോ കുട്ടാ ...
  അവരെല്ലാം നാളെ വര്നുത്രേ ..അമ്മക്കാണേല് ലീവെല്ലാം തീര്ന്നിരിക്ക്യാണ് ...അച്ഛനും ലീവെടുക്കാൻ പറ്റില്യത്രേ .."
എനിക്കും അടുത്ത ദിവസം മിഡ്ടേം തുടങ്ങുകയാണ് .
" വേണ്ട...മോനെന്തായാലും മുടങ്ങണ്ട ..അമ്മ മെഡിക്കൽ ലീവേങ്ങാനും എടുത്തോളാം ."
അമ്മ അരിഞ്ഞുവെച്ച പച്ചക്കറികൾ അടുപ്പിലെ കലത്തിലേക്ക് ഇട്ടുകൊണ്ട്‌ പറഞ്ഞു.
അടുത്ത ദിവസം ക്ലാസ് കഴിഞ്ഞു വരുമ്പോൾ വീടിനകത്തുനിന്നും ഉച്ചത്തിലുള്ള സംസാരങ്ങളും ചിരിയും കേള്ക്കുന്നുണ്ടായിരുന്നു .
സിറ്റൌട്ടിൽ നല്ലൊന്നാന്തരം ഒരു ജോഡി പോയന്റ്ഷൂവും ഒരു ജോഡി കൊവാടിസ് ചപ്പലും,ലേഡിസ് ചപ്പലുമൊക്കെ അതിഥികളാ യിട്ടുണ്ടായിരുന്നു.
ഹാളിനകത്തേക്ക് കടന്നപ്പോഴേക്കും സെറ്റിയിൽ ഇരുന്ന ആളോട് അച്ഛൻ പറഞ്ഞു
" ദാ .ഇതാണിന്റ മൂത്ത മകൻ, ഇപ്പൊ ടെൻത്തിലാണ് . "
പിന്നീടെന്റെ നേരെ തിരിഞ്ഞുകൊണ്ട് പറഞ്ഞു 
" മോനെ..ഇതാണ് മനവീട്ടില് താമസിക്കാൻ വന്നിരിക്കുന്നവര് ."
" നമസ്ക്കാരം അങ്കിൾ .." കൈകൂപ്പികൊണ്ട് പറഞ്ഞു.
എങ്ങിനെ വന്നാലും ഒരു നാല്പ്പത് വയസ്സിൽ കൂടില്ല ആ അങ്കിളിന് . കാണാൻ നല്ല വ്യക്തിത്വം.
ചിരിക്കുംബോഴാണ് അതിലേറെ ഭംഗി ..ഏതോ ഒരു സിനിമാനടനെപോലെ തോന്നി.
അടുക്കളയിൽ തിരക്ക് പിടിച്ചു ജോലി ചെയുന്ന അമ്മ, ഒപ്പം തകൃതിയായ സംസാരത്തിലുമാണ് .
പിന്നീടെന്നെ കണ്ടപ്പോൾ അമ്മ പരിചയപ്പെടുത്തി .
" ഷീലെ ....ദാ ..ഇതാണ് മൂത്താള് ..വിനു ..വിനോദ്കൃഷ്ണൻ എന്നാണു ശരിക്കും പേര് ട്ടോ. "
അങ്കിളിനെ പോലെ തന്നെ എന്ത് ഭംഗ്യാ ആന്റിയെ കാണാൻ .
ആന്റി വളരെ വണ്ണം കുറവാണ് . നല്ല സംസാരം ...അച്ചടിച്ച പുസ്തകം നോക്കിവായിക്കുന്നപോലെയുണ്ട് .
" മോനെ ...മനൂം സുധീം കൂടി ടെറസ്സിന്റെ മോളിലാത്രേ ...കുറെ നേരായിരിക്കുന്നു രണ്ടുപേരും കൂടി മോകളീ പോയിട്ട് ..
ഒന്നിങ്ങോട്ടു വിളിചോളൂ ...കാപ്പി കുടിക്കണ്ടേആവോ അവര്ക്ക് .." അമ്മ പറഞ്ഞു 
സുധിയോ ....അതാരാണ് .....
മനുക്കുട്ടനുമായി ഇത്രേം പെട്ടെന്നിങ്ങനെ ഇണങ്ങനമെങ്കിൽ അവൻ ചില്ലറക്കാരനല്ലല്ലോ ..
ചിലപ്പോൾ സിട്ടൗട്ടിലെ കൊവാടിസ് ചപ്പലിന്റെ ഉടമയായിരിക്കും.
ഞാൻ മനസ്സില് കരുതി ..എന്തായാലും താഴേക്ക്‌ വരട്ടെ ..എന്നിട്ട് കാണാം 
ഞാനെന്റെ മുറിയിലേക്ക് വസ്ത്രം മാറ്റാനായി വന്നു.
ജീൻസ് മാറാൻ ശ്രമിക്കുന്നതിനിടയിലാണ് വാതിൽ മുട്ടാതെ തുറക്കപ്പെട്ടത്‌ ..
മനുക്കുട്ടനാണെന്ന നിഗമനത്തിലായിരുന്നു ഞാൻ.
മനുക്കുട്ടനായിരുന്നില്ല ....അതായിരുന്നു സുധി...
വെളുത്ത ജുബ്ബയും, അതെ നിറത്തിലുള്ള പൈജാമയും അണിഞ്ഞിരുന്ന അവനെ ആര് കണ്ടാലും ഒന്ന് നോക്കിപോകും.
പന്ത്രണ്ടു വയസ്സില കൂടില്ല .നല്ല വെളുത്ത നിറം, വലത്തോട്ടു ചീകിയിട്ടിരിക്കുന്ന നീളൻ തലമുടികൾ,
കഴുത്തിൽ കറുത്തൊരു ചരടും അതിൽ കിടന്നാടുന്ന ഗുരുവായൂരപ്പന്റെ ലോക്കറ്റും ..അതിനോട് പിരിച് ചേർത്തിട്ടിരിക്കുന്ന
കനം കുറഞ്ഞൊരു സ്വർണ്ണമാലയും .
എന്നെ " വല്ലാത്ത " വേഷത്തിൽ കണ്ടതിനാലാകണം അവനും ചമ്മിയത് .
" ഹായ് അങ്കിൾ "
മനുക്കുട്ടൻ ഇതിനോടകം എനിക്കൊരു മുണ്ട് വാതിലിനു പുറമേ നിന്നുകൊണ്ട് എറിഞ്ഞുതന്നു. 

ഞാനും സുധിയും തമ്മിലുള്ള സൌഹൃദം ഇങ്ങിനെയാണ് ആരംഭിക്കുന്നത് .

                                     ( തുടരും )